2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

ഞാൻ എന്റെ ദേഹം ഒരു വാടക വീടാണെന്ന് സ്വയം പറയുമ്പോൾ ഈ പ്രപഞ്ചത്തിൽ എനിക്ക് സ്വന്തമായി ഒന്നുമില്ല ഒന്നും........ചുരുങ്ങിയ ഒരു കാലം കുറച്ചു ഓർമ്മകളിൽ കുറച്ചുപേർ തങ്ങുന്നു ഞാനും തങ്ങുന്നു....അതുതന്നെ കാലാന്തരങ്ങളിൽ പുതിയ മേച്ചിൽപുറ ബന്ധങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നു....അപ്പോൾ ജീവനായിരുന്നു എന്നു പറഞ്ഞ ബന്ധങ്ങൾ ഒക്കെ ഒരു തമാശയായി തോന്നും....തോന്നിയിട്ടുണ്ട് പലപ്പോഴും.....ഇപ്പോൾ ഞാൻ നിന്നേയും നീ എന്നേയും പരിചയം ഭാവിക്കുന്നു.....ഇനി യാത്ര തുടരും ഇടക്ക് വച്ച് പുതിയ മുഖങ്ങളിൽ നാം പരിചയം ഭാവിക്കും പഴയതൊക്കെ ചരിത്രത്തിനു വഴിമാറുന്നു....ജീവിതം വരച്ചു കാണിച്ചു തരും ഇതാണു നാം എന്ന്.......പലപ്പോഴും ഓർത്തെടുക്കാൻ വിഷമം കൊള്ളുന്ന വാടക ഹ്രിദയങ്ങൾ മാത്രം എല്ലാം................!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ