2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

അവാര്‍ഡ്‌...
.



രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്‌.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കരമാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത‍ കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരതിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്‌.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോള് പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്‌.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടാകോല്‍ അയാളുടെ കയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിചൂരിയിരുന്നു.പിന്നെ അത് എന്റെ കയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭാഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റംമ്പലതിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭാഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?

ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത്‌ തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത്‌ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനികെണ്ടത് എന്ന്.സ്വയം അതിനു മിനകെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോട് കൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു.... ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടതിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു. വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ്‌ ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തി ഒന്നു രൂപയും പ്രശസ്തി പത്രവും.
· · · 5 hours ago

    • Kannan Rba Dhania Nair ധന്യക്കുട്ടീ സംഭവം കൊള്ളാം....പക്ഷെ പ്രണയത്തിന്റെ ആദ്യകാല ഭാവങ്ങളുടേ തീവ്രതപോരെന്നു തോന്നി....കാരണം ആ തീവ്രതയാണു പിന്നീടുള്ള പ്രയാണത്തിന്റെ ഊർജ്ജം......അതുകാരണം അനുബന്ധ കാലങ്ങളേ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാത്തതുപോലെ തോന്നുന്നു.......നന്നായിരിക്കുന്നു മോളൂ......... ഒരു മുട്ടൻ ലൈക്ക്.....!!
      5 hours ago · · 7 people
    • Moideen Parayil നന്നായിരിക്കൂ ധന്യാ അഭിനന്ദനങള്‍ ,,,,,,,
      5 hours ago · · 2 people
    • Dhania Nair Kannan Rba.. ഏട്ടാ ഇത്രയും നാള്‍ എഴുതുമ്പോ എന്നില്‍ പ്രണയം ഉണ്ടായിരുന്നു, അതെന്താണെന്ന് എനിക്ക് അറിയാമായിരുന്നു... ഇപ്പൊ ഞാന്‍ അതിനു വിശ്രമം കൊടുത്തിരിക്കുകയാ.ജീവന്‍ വരുന്നില്ല വാക്കുകള്‍ക്കും ചിന്തകള്‍ക്കും....
      5 hours ago · · 3 people
    • Dhania Nair Moideen Parayil.. നന്ദി ഇക്കാ....
      5 hours ago · · 1 person
    • Sony Dith വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....ഇതും നമുക്ക്‌ പ്രസിദ്ധീകരിച്ചാലോ...
      5 hours ago · · 2 people
    • Faisal Alimuth ‎'ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടാകോല്‍ അയാളുടെ കയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിചൂരിയിരുന്നു.പിന്നെ അത് എന്റെ കയില്‍ തന്നെയായി' നല്ലൊരു ഫ്രെഇം ധന്യ ..!
      5 hours ago · · 4 people
    • Dhania Nair Sony Dith.. യുവയില്‍ നിന്നും കിട്ടിയ ധൈര്യമാ, പഠിക്കുന്നു പലതും സോണി....
      5 hours ago · · 3 people
    • Sony Dith പോരട്ടങ്ങനെ പോരട്ടെ...യുവയുണ്ട് പിന്നാലെ....
      5 hours ago · · 3 people
    • Dhania Nair Faisal Alimuth.. നന്ദി, ചെണ്ട എനിക്ക് ഇഷ്ടപ്പെട്ട വാദ്യമാണ്, വീട്ടില്‍ ഉണ്ട്..
      5 hours ago · · 4 people
    • Sony Dith എനിക്ക് കഥയെഴുതന്നം ...എന്താ കാര്യം അറിഞ്ഞിട്ടുവേണ്ടേ...
      5 hours ago · · 2 people
    • Sunitha K Sankunny ധന്യാ, വളരെ നന്നായി. ഒരിക്കലും പ്രണയത്തിനു വിശ്രമം എല്ലാ ധന്യാ. അത് കൊടുക്കരുത്. പ്രണയം എന്നും നമ്മില്‍ കത്തി ജ്വലിക്കണം. അതില്‍ നിന്നും ഒരു പാട് പുതിയ സൃഷ്ടികള്‍ ഉണ്ടാകും. ഉണ്ടാക്കാന്‍ കഴിയും യുവയിലെ എല്ലാവര്ക്കും. അതെല്ലാം വായിക്കാന്‍ ഞാനും എന്റെ പ്രണയവും കാത്തിരിക്കും
      5 hours ago · · 4 people
    • Basheer Muhammed sony കഥയില്ലാതവനൊരു കഥയെഴുതി , ഇതെന്തു കഥ ..എന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കരുത്
      5 hours ago · · 2 people
    • Dhania Nair Sunitha K Sankunny.. ശ്രമിക്കാട്ടോ സുനി... നന്ദി....
      5 hours ago · · 1 person
    • Sony Dith കഥയില്ലാത്ത കഥ പിന്നെ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കില്ലേ...
      5 hours ago · · 2 people
    • Harish Pallapram കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ.....
      5 hours ago · · 4 people
    • Rinee Sabari ധന്യാ .. നന്നായീ എഴുതീ .. പറയാതേ വയ്യ .. മനൊഹരമായിട്ടുണ്ട് .. മനസ്സില്‍ പതിഞ്ഞു പൊയ പ്രണയത്തിന്റേ ശകലങ്ങള്‍ കാലങ്ങള്‍ കൊഴിഞ്ഞാലും ഒരു മരവിപ്പു സമ്മാനിക്കും , പിന്നേ വേവിന്റേ തൊതു പറഞ്ഞേകിലും അതൊന്നും വിശദീകരിച്ചു കണ്ടില്ല . അനുഭവത്തിന്റേ വരികളിലൂറ്റേ പുസ്റ്റകത്തിലേക്ക് പകര്‍ത്തിയ ആ വേദനകള്‍ കൂടിയൊന്നു പ്രദിപാദിച്ചിരുന്നെകില്‍ കൂടുതല്‍ നന്നായേനേട്ടൊ .. ഒരിക്കലും കെട്ടണങ്ങാത്ത് ഒന്നാണ് പ്രണയമെന്ന അടിവരയിടുന്നു ഈ വരികള്‍ .. മനസ്സു പകുത്താല്‍ അതെക്കാലവും ആണെന്നും , അതു പവിത്രമായ പ്രണയമാണെന്നും ..“ പിന്നേ ഈ ഭഗവതിയുടേ കുളത്തില്‍ അരി കാണാന്‍ “ ഇതു മനസ്സിലായില്ല എന്താത് സംഭവം ..?
      5 hours ago · · 4 people
    • Asha Knair കൊള്ളാം...
      5 hours ago · · 3 people
    • Dhania Nair Harish Pallapram.. ഹരിഷ്... അതും ഒരു ഹരി,...
      5 hours ago · · 2 people
    • Dhania Nair Rinee Sabari... റിനി കുളത്തില്‍ അരി അല്ലാ,, കളത്തിലരി, ഭഗവതി ക്ഷേത്രത്തില്‍ അരിക്കൂട്ടും മഞ്ഞല്പൊടിയും ചന്ദനവും കളഭവും പൂവും ഒക്കെ ഉപയോഗിച്ച് ഭാഗവതിക്കോലം വരക്കാറുണ്ട്. .പ്രതിഷ്ടക്ക് ക്ഷേത്രത്തിനുള്ളില്‍ ചെയ്യുന്നതാണിത്.പുലര്‍ച്ചെയാണ് ചെയ്യുക.. മൂന്നോ നാലോ മണിക്കൂര്‍ എടുക്കും വരച്ചു തീരാന്‍...
      4 hours ago · · 2 people
    • Harish Pallapram this is my life.., i do feel so.... many similarities.... my dears used to call me hari........... thanks..... Dhania Nair
      4 hours ago · · 3 people
    • Dhania Nair Asha Knair.. നന്ദി ...
      4 hours ago · · 1 person
    • Suhas Ajman ധന്യ നന്നായി എഴുതീ............
      4 hours ago · · 1 person
    • Maya Sadan നന്നായിരുന്നു.....!! congrats....dhania...
      4 hours ago · · 1 person
    • Aji Nafa ചേച്ചി ഇതിപ്പോഴാണല്ലോ കണ്ടത് .....നന്നായിട്ടുണ്ട് വരികള്‍ ...എന്നാലും ആ രൂപാ എന്ത് ചെയ്തു ?
      3 hours ago · · 1 person
    • ബാവ രാമപുരം നന്നായി എഴുതി -ആശംസകള്‍
      3 hours ago · · 1 person
    • Dhania Nair Shanu Bin Mohammed Haneefa.. മെന്‍ഷന്‍ ചെയ്തിരിക്കുന്നുട്ടോ...
      about an hour ago · · 1 person
    • Benchy Abraham ധന്യ ഞാന്‍ ഇത് നേരത്തെ തന്നെ വായിച്ചിരുന്നു ട്ടോ.. പക്ഷെ എന്ത് കമന്റ്‌ ഇടണം എന്ന് അറിയില്ല... അതാ... എന്താണെന്നറിയില്ല ഇങ്ങനെ ഒകെ ഉള്ളത് വായിച്ചാല്‍ പെട്ടെന്ന് കണ്ണ് നിറയും... ഇവിടെയും അത് തന്നെ നടന്നു...
      about an hour ago · · 2 people
    • Dhania Nair അത് സാരല്ല്യാ ബെഞ്ചി..കമന്റ്‌ ചെയ്തില്ലെങ്കിലും കരയരുത്... എനിക്ക് പൊതുവേ കണ്ണില്‍ ഇത്തിരി വെള്ളം അധികാ.. മറ്റാരുടെയെങ്കിലും കണ്ടാ പിടിച്ചാ കിട്ടില്ലാ........
      about an hour ago · · 2 people
    • Shanu Bin Mohammed Haneefa Benchy AbrahamDhania Nairനിങ്ങടെ കണ്ണീരു വേനല്‍കാലത്ത് ആ ഇടുക്കി ഡാമില്‍ കൊണ്ട് ഒഴുക്കികൂടെ പവര്‍ കട്ട്‌എങ്കിലും ഇല്ലാതാകും
      about an hour ago · · 1 person
    • Mohammed Kutty Mavoor നന്നായെഴുതിയിരിക്കുന്നു.ദുഖത്തിനവധി കൊടുക്കാറായില്ലേ ....
      about an hour ago · · 2 people
    • Thenammaavan Kottaangal എനിക്ക് വയ്യ കലക്കന്‍ ........... നന്നായിരിക്കുന്നു .........

      പോരട്ടെ പോരട്ടങ്ങനെ പോരട്ടെ
      about an hour ago · · 3 people
    • Dhania Nair Mohammed Kutty Mavoor.. എങ്ങിനെ ഞാന്‍ മറക്കും മാവൂര്‍ ഇക്കാ അതൊക്കെ... ആ മാരാരും ചെണ്ടാക്കോലും തായമ്പകയും ഒക്കെ ദാ.. ഈ ഹൃദയത്തില്‍ തന്നെയുണ്ട്.....
      about an hour ago · · 2 people
    • Shanu Bin Mohammed Haneefa Dhania Nair തന്റെ സൃഷ്ടികള്‍ ഒരിക്കലും മോശമാകാരില്ല , ഇതും അത് പോലെ തന്നെ , ഇടിവെട്ട് ഒരു കാര്യം ചോദിക്കട്ടെ അനുഭവം ആണോ .aആണെങ്കിലും അല്ലേലും സംഗതി കൊഴുതിട്ടുണ്ട് ട്ടാ......
      about an hour ago · · 3 people
    • Thenammaavan Kottaangal ഷാനൂ കൊട് കൈ
      about an hour ago · · 2 people
    • Dhania Nair Shanu Bin Mohammed Haneefa.. കണ്ണനെ കുറിച്ച് എഴുതിയപ്പോ എല്ലാരും കരുതി കണ്ണന്‍ ആരോ ആണെന്ന്.. ഇപ്പൊ ഈ മരാരെയും.. എന്താപ്പോ പറയുക?.. മാരാര്‍ ചെണ്ട കൊട്ടുന്നത് കണ്ടിട്ടുണ്ടോ ഷാനു... നമ്മള്‍ പോലും അറിയാതെ ആ താളത്തില്‍ മയങ്ങി മയങ്ങി... പ്രണയിച്ചു പോകും..ഇനി പറയ്‌ അനുഭവമാണോ അല്ലല്ലോ....
      about an hour ago · · 2 people
    • Shanu Bin Mohammed Haneefa Thenammaavan Kottaangal പിടി കൈ
      about an hour ago · · 1 person
    • Shanu Bin Mohammed Haneefa Dhania Nairചെണ്ട കൊട്ടുന്നത് കാണാതിരിക്കാന്‍ ഞാന്‍ ജനിച്ചത്‌ അങ്ങ് ഉഗാണ്ടയില്‍ അല്ല , ലോക ഭൂപടത്തില്‍ വരെ സ്ഥാനം ഉള്ള വര്‍ക്കല എന്നാ ചെറു പട്ടണത്തില്‍ ആണ് , ചെണ്ട മേളം കേട്ടിട്ട് അറിയാതെയെങ്കിലും ഒന്ന് ശരീരം കൊണ്ട് താളം പിടിച്ചു ആസ്വടിക്കാത്തവന്‍ മലയാളി അല്ല , എനിക്കേറ്റവും ഇഷ്ടപെട്ടത്‌ ശിങ്കാരി മേളം ആണ് അത് കേട്ടാല്‍ അറിയാതെ ഞാന്‍ ആടി പോകും , പിന്നെ സത്യമാനോന്നു ചോടികേണ്ടത് എന്റെ കടമ അല്ലാന്നു കള്ളം പറയേണ്ടത് തന്റെ കടമ , ബു ഹ ഹ ഹ ഹ
      57 minutes ago · · 1 person
    • Hakeem Cheruppa Mons ‎..............തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?............
      ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനം. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ. ചേച്ചി തുടര്‍ന്നും എഴുതണം. ഇതുപോലെ ജീവിതത്തിന്റെ താളവും ലയവുമുള്ള വരികള്‍. കഥകളും കവിതകളുമായി....
      55 minutes ago · · 2 people
    • Dhania Nair Hakeem Cheruppa Mons.. സന്തോഷം മോന്‍സ്‌..എഴുതാന്‍ അറിയുന്നവര്‍ ആസ്വദിച്ചു എന്ന് കേള്‍ക്കുമ്പോ സന്തോഷം തന്നെ, എങ്കിലും ഒരു അവ്യക്തത ഫീല്‍ ചെയ്തിരുന്നു എനിക്കും വായിക്കുമ്പോ.റിനി പറഞ്ഞപോലെ നോവിന്റെ ആഴം വിവരിച്ച്ചില്ല, അതേപോലെ കണ്ണേട്ടന്‍ സൂചിപ്പിച്ച ആദ്യകാല പ്രണയത്തിന്റെ തീവ്രതയും വാക്കുകളില്‍ പൂര്‍ണ്ണമായും വന്നിട്ടില്ല... അഭിനന്ദനങള്‍ മാത്രമല്ലാ തെറ്റുകള്‍ ക്ഷമിച്ചും തിരുത്തിയും തരേണ്ടത് നിങ്ങളെയൊക്കെ പോലെ കഴിവുള്ളവര്‍ ആണ്....
      28 minutes ago · · 3 people
    • Lalu Kadakkal ധന്യ നന്നായി //കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടാകോല്‍ അയാളുടെ കയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിചൂരിയിരുന്നു ../// എല്ലാം ഈ വരികളില്‍ സംഷിപ്തം ....
      26 minutes ago · · 4 people
    • Vijay Kumar നല്ല ഭാവന ..... ഓര്‍മ്മകളുടെ ചിറകില്‍ നഷ്ട സ്വപ്നങ്ങളിലൂടെ ഇത്തിരി നേരം നൊമ്പരമുള്ള സുഖം അനുഭവിക്കാന്‍ അവസരം ലഭിച്ചു ...... എഴുത്തിനു അഭിനന്ദനങ്ങള്‍ ....!!!!
      4 minutes ago · · 2 people

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ