2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

ഇരുട്ട്.....
------

മിഴികളെ തിമിരം ബാധിച്ചിരിക്കുന്നു,
നരകിച്ച കാഴ്ചകള്‍ ...
കര്‍ണ്ണപുടങ്ങളില്‍ ബധിരത
അരുതാത്ത വാര്‍ത്തകളുടെ ആധിക്യത്താല്‍...
ചൊടികളില്‍ മൂകത തളം കെട്ടുന്നു,
അസത്യങ്ങളുടെ ചൊല്ലി പറച്ചിലിനാല്‍...
കാപട്യങ്ങളുടെ മേലങ്കിയണിഞ്ഞുകൊണ്ട്
ഈ ലോകത്തിനി ഞാനും എത്ര നാള്‍ ..
ചോദ്യം ചെയ്യപ്പെടുന്ന അസ്ഥിത്വം
പരാതികളില്ലാതെ...
എന്റെ ചിന്തകളെ ഭ്രാന്തെന്ന് മുദ്രയടിക്കുന്നു...
അടിയേറ്റു വീഴുകയോ തളരുകയോ.
സ്വയം ഉള്‍വലിഞ്ഞു കൊണ്ട് ..
എങ്കിലും ഇരുട്ടിലേക്ക്
ആഞ്ഞു ചവിട്ടി ലോകം..
· · · 10 hours ago

    • Thenammaavan Kottaangal ഇരുട്ട്‌ .......

      വളരെ നല്ല വരികള്‍
      10 hours ago · · 1 person
    • Babu Malol ചൊടികളില്‍ മൂകത തളം കെട്ടുന്നു, good line
      10 hours ago · · 1 person
    • Anees Hassan Rawther നല്ല അര്‍ഥവതതായ വരികള്‍...... നന്നായിട്ടുണ്ട്.
      10 hours ago · · 1 person
    • Dhania Nair എവിടെയും ഇരുട്ട് കൊണ്ട് മൂടുമ്പോള്‍ ഒരിത്തിരി വെട്ടം ഉണ്ടാകില്ലേ , നന്മയുടെ നേര്‍ത്ത പ്രകാശം തീരെ അണഞ്ഞുപോകുമോ... ഇരുട്ടിന്റെ വരികള്‍ നന്നായിട്ടോ ചേച്ചി....
      10 hours ago · · 2 people
    • Bindu Anil thanks all.....
      10 hours ago ·
    • Sreejith Parassini നല്ല വരികള്‍....ഇനിയും എഴുതുക...ഭാവുകങ്ങള്‍..!
      10 hours ago · · 1 person
    • Bindu Anil thanks sreejith.....
      10 hours ago ·
    • Ren Jith കാപട്യങ്ങളുടെ മേലങ്കിയണിഞ്ഞുകൊണ്ട്
      ഈ ലോകത്തിനി ഞാനും എത്ര നാള്‍ .."...ഈ വരികള്‍ ഞങ്ങളുടെ മേലന്കികളില്‍ അഗ്നി വര്‍ഷിക്കുന്നു.....:)
      10 hours ago · · 2 people
    • Babu Malol ചൊടികളില്‍ മൂകത തളം കെട്ടുന്നു,thanks bindu..
      10 hours ago · · 1 person
    • Suhas Ajman നരകിച്ച കാഴ്ചകള്‍ ...ചേച്ചീ...തിമിരം ബാധിക്കുന്നതിപ്പോള്‍ നല്ലതാണെന്ന് തോന്നുന്നു ..............
      9 hours ago · · 1 person
    • Aji Nafa
      ഇരുട്ട് കള്ളന്
      ഒരാശ്വാസമാണ്
      രാത്രി കിടക്കുമ്പോള്‍
      കണ്ണുകള്‍ നനയുമ്പോഴും
      ആരും കാണാതെ
      ...See More
      9 hours ago · · 2 people
    • Moideen Parayil എങ്കിലും ഇരുട്ടിലേക്ക്
      ആഞ്ഞു ചവിട്ടി ലോകം ,,,,,,,
      6 hours ago ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ