അവനെയും കാത്ത്
--------------------------------
അന്ത്യമടുത്തു.......
കരയുക നീ കണ്മണീ എനിക്ക് വേണ്ടി....
കുളിര്‍ക്കട്ടെ എന്മനം അശ്രുകണങ്ങളാല്‍...
ഹൃദയത്തില്‍ ബാക്കിയാം നന്മയതൊക്കെയും
കാക്കുക സോദരീ കാകന്‍ കവരാതെ....
താപം തരുന്ന കരിമ്പടമായെന്നെ ആകെ
പുതയ്ക്കു നീ നിര്‍മലസ്നേഹമായ്.....
വൈകാതെ അവനെത്തും എന്നെ കുടുക്കിടും..
ജീവനാം പ്രാവിന്‍റെ ചിറകുമുറിച്ചിടും
എങ്ങെങ്ങും ഇരുളിന്‍റെ പുകമറ തീര്‍ത്തിടും...
കാതോര്‍ക്ക സോദരീ അവന്‍റെ കാലൊച്ചയ്ക്ക് ..
കണ്‍പാര്‍ക്ക സോദരീ അവന്‍റെ വരവിനായ് ..
കാറ്റിലും മഞ്ഞിലും പെരുമഴ തന്നിലും..
ശ്യാമവര്‍ണ്ണക്കുട ചൂടുവോന്‍ വന്നിടാം..
കയ്യില്‍ കഠാരയോ മെയ്യില്‍ കവചമോ
ഇല്ലാതെ അവനേതു രാവിലുമെത്തിടാം..
കണ്ണില്‍ ജ്വലിക്കുന്ന പക കാത്തു വയ്ക്കുവോന്‍
ഏകനായ് രാത്രി തന്‍ മൌനമുടച്ചിടാം
ഇരുളു മുറിക്കുന്ന പന്തമേന്തീടുവോന്‍
കാവിലെ നാഗങ്ങളെപ്പോള്‍ പതുങ്ങിടാം..
നിണഗന്ധമൂറുന്ന കാറ്റില്‍ ചലിക്കുവോന്‍..
എപ്പഴും എന്നുടെ പിറകില്‍ അണഞ്ഞിടാം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ