മൊബൈല്‍ ഫോണില്‍ കൂടിയും മലയാളത്തില്‍ കമന്‍റെ ണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് വേണ്ടി .....(മാത്രം ).........
***************************************************
കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതുംപോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍ലൈനില്‍ മാത്രമേ സാധ്യമാകൂ.
സമ്മതമെങ്കില്‍ നിങ്ങള
ുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.
1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം http://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)
2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.
3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.
4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.
5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.
6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.
N:B: ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.
ഇനി എളുപ്പത്തില്‍ കാര്യം സാധിക്കണം എന്നുണ്ടെങ്കില്‍ നോക്കിയ N900 , അല്ലെങ്കില്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുക ....
ആപ്പിള്‍ മലയാളം ഉപയോഗിക്കേണ്ട വിധം ....
http://chithrangal.blogspot.com/2010/06/blog-post_21.html